Skip to main content

മാസ ചന്ത ആരംഭിച്ചു

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ മാസച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ ആരംഭിച്ച മാസ ചന്തയില്‍  പലചരക്ക്, പച്ചക്കറി, തുടങ്ങി വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും വില്‍പനയ്ക്കെത്തി. പഞ്ചായത്തിലെ  കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും എത്തിക്കുന്ന സാധനങ്ങള്‍ മാസത്തില്‍ മൂന്ന് ദിവസം മാസ ചന്തയിലൂടെ ലഭിക്കും. വൈസ് ചെയര്‍പേഴ്സണ്‍  അക്കാമ്മ ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ മിനി ജിജു ജോസഫ്, സജീവ് കെ ഭാസ്‌കര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ. മുഹമ്മദ് ഷാഫി, മെമ്പര്‍ സെക്രട്ടറി റ്റി.എന്‍. പുഷ്പ കുമാരി, സിഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date