Post Category
കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്
മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തുലോക നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ വാര്യാപുരം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിര്‍വ്വഹിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ് ബാബു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. തോമസ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments