Skip to main content

ശിശുദിനാഘോഷം സംഘടിപ്പിച്ചു

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശിശുരോഗവിഭാഗവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ് പത്തനംതിട്ടയും (ഐഎപി) സംയുക്തമായി ശിശുദിനം ആഘോഷിച്ചു. ചടങ്ങില്‍ കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി ഉദ്ഘാടനം നിര്‍വഹിച്ചു. ഐഎപി പത്തനംതിട്ടയെ പ്രതിനിധീകരിച്ച് ഡോ. ബിനുക്കുട്ടന്‍ ഓരോ കുട്ടിക്കും മെച്ചപ്പെട്ട ഭാവി എന്ന വിഷയത്തെ ആസ്പദമാക്കി പ്രമേയം അവതരിപ്പിച്ചു. ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ.സെസി ജോബ്, ആശുപത്രി സൂപ്രണ്ട് ഡോ. സി.വി രാജേന്ദ്രന്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.എസ്.ശ്രീലത, നേത്രരോഗ വിഭാഗം മേധാവി ഡോ.എ.ഷാജി, നഴ്സിംഗ് സൂപ്രണ്ട് ഗ്രേസികുട്ടി, ഡോ. ചിന്നുബാബു  എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

date