Skip to main content

ശുചിത്വ കണ്‍വെന്‍ഷന്‍

നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മല ജില്ലാ നമ്മുടെ ജില്ല പദ്ധതിയുടെല നഗരം നിര്‍മല ജില്ലാ നമ്മുടെ ജില്ല പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ കണ്‍വെന്‍ഷന്‍ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. നവ കേരള പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍  ഷൈനി ജോസ് പദ്ധതി വിശദീകരണം നടത്തി.

 

യോഗത്തില്‍ പഞ്ചായത്ത് തല ശുചിത്വ കൗണ്‍സില്‍ രൂപീകരിച്ചു. വാര്‍ഡ് തല ശുചിത്വ കൗണ്‍സിലുകള്‍ 25നു മുന്‍പായി  കൂടുന്നതിനും ക്ലസ്റ്റര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചു.ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ വേണ്ട നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മാലിന്യങ്ങള്‍  നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തടയുന്നതിനു വേണ്ട നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും യോഗത്തില്‍  നിര്‍ദേശം ഉയര്‍ന്നു. ക്ലസ്റ്റര്‍ രൂപീകരണത്തോടുകൂടി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പുനക്രമീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.

 

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. വാഹന വാടകയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനിന്നതിനാല്‍ പാഴ് വസ്തുക്കളുടെ നീക്കം തടസ്സപ്പെട്ടിരുന്നതിനുള്ള പരിഹാര നടപടികള്‍ സ്വീകരിച്ചതായി യോഗത്തില്‍ പ്രസിഡന്റ് അറിയിച്ചു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത്തല നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date