സമൂഹ്യനീതി വകുപ്പ് പ്രൊബേഷന്‍ പക്ഷാചരണപരിപാടിയും ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണവും
സാമൂഹ്യനീതി വകുപ്പ് പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജസ്റ്റിസ്. വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണവും പ്രൊബേഷന്‍ പക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനവും പത്തനംതിട്ട കാപ്പില്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടന്നു. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 മുതല്‍ അദ്ദേഹം ദിവംഗതനായ ഡിസംബര്‍ നാലു വരെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രൊബേഷന്‍ നിയമം നടപ്പാക്കുന്നതില്‍ മുഖ്യ പങ്കാളിത്തമുള്ള ജുഡീഷ്യറി, പോലീസ്, ജയില്‍, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളെ സഹകരിപ്പിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
സമ്മേളനത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം അധ്യക്ഷയായിരുന്നു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് സെക്രട്ടറി ഡിഎല്‍എസ്എ ദേവന്‍. കെ മേനോന്‍ ജസ്റ്റിസ്. വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊബേഷന്‍ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തെ അധികരിച്ച് സബ്ജഡ്ജ് ആന്റ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് പത്തനംതിട്ട എസ്. ഷംനാദ് പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പത്തനംതിട്ട ആര്‍. പ്രദീപ് കുമാര്‍, പ്രസിഡന്റ് ബാര്‍ അസോസിയേഷന്‍ പത്തനംതിട്ട ബി.കെ. ബിജു, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.എസ്. സുരേഷ് കുമാര്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് എന്‍.അനുപമ, അഡ്വ. റിനോസാക്ക് വടക്കത്രയം, അഡീഷണല്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.വി. ബിജു, നിയമ വിദ്യാര്‍ഥികള്‍, പോലീസ് ഓഫീസേഴ്സ്, കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments