Post Category
പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്
ഒഇസി വിഭാഗത്തില്‍പെട്ടതും സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2022-23 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ചതുമായ വിദ്യാര്‍ഥികള്‍ക്ക് ഒഇസി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. വിശദ വിവരങ്ങള്‍ക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. വെബ് സൈറ്റ് : www.bcdd.kerala.gov.in, www.egrantz.kerala.gov.in ഫോണ്‍ : 0484 2983130.
date
- Log in to post comments