Post Category
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ വിദേശതൊഴില്‍ ധനസഹായ പദ്ധതി പ്രകാരം അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴില്‍മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീയുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകള്‍ക്കുമായി 1,00,000 രൂപ വരെ ധനസഹായം നല്‍കുന്നു.
ഇന്‍ഡ്യന്‍ പാസ്പോര്‍ട്ട്, വിദേശതൊഴില്‍ ദാതാവില്‍ നിന്നും ലഭിച്ച തൊഴില്‍ കരാര്‍ പത്രം, എയര്‍ ടിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. 2,50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളള 20നും 50നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍ - 0468 2322712.
date
- Log in to post comments