Skip to main content

വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകള്‍ക്ക് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ ഒന്ന്.

1. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരുവര്‍ഷം): ആകെസീറ്റ്-25. അധ്യയന മാധ്യമം -മലയാളം. യോഗ്യത-ബിടെക് -സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ്-200 രൂപ.

 

2.  സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ ( ഒരു വര്‍ഷം) : പ്രായപരിധി-35 വയസ്. യോഗ്യത - എസ്.എസ്.എല്‍.സി, ആകെസീറ്റ് - 40 (50 ശതമാനം വിശ്വകര്‍മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു),അധ്യയന മാധ്യമം - മലയാളം, അപേക്ഷ ഫീസ് - 100രൂപ

 

3.  ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: പ്രായപരിധി - ഇല്ല യോഗ്യത - എസ്. എസ്.എല്‍.സി. ആകെസീറ്റ് - 25, അപേക്ഷ ഫീസ് - 200 രൂപ

അപേക്ഷകള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം,ആറന്മുള, പത്തനംതിട്ട ജില്ല പിന്‍ 689 533 എന്ന മേല്‍ വിലാസത്തില്‍ ലഭ്യമാക്കണം. വെബ്സൈറ്റ് :www.vasthuvidyagurukulam.com. ഫോണ്‍: 0468 2 319 740, 9847 053 294, 9947 739 442, 9847 053 293.

date