Post Category
സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.www.egrantz.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 10. വിശദ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0474 2914417.
date
- Log in to post comments