Post Category
കെല്‍ട്രോണില്‍ മാധ്യമപഠനം
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം മാധ്യമകോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്നപ്രായപരിധി 30 വയസ്. ഡിസംബര്‍ 6 വരെ അപേക്ഷിക്കാം. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ആണ് പരിശീലനം. ഫോണ്‍: 9544958182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 2-ാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014.
date
- Log in to post comments