Post Category
ആന്റി മൈക്രോബിയൽ വാരാചരണം
ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ആന്റി മൈക്രോബിയൽ ബോധവത്കരണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പ്രീത നിർവഹിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ സർവയലൻസ് ഓഫീസർ ഡോ.എം വി ജീജ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ പി ലത, സുമൻ സൂസൻ എബ്രഹാം എന്നിവർ ക്ലാസെടുത്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ലേഖ, ടെക്നിക്കൽ അസിസ്റ്റന്റ് ശശിധരൻ, ഡി ഇ എം ഒ ഇൻചാർജ് സി ജെ ചാക്കോ, വി രേഖ എന്നിവർ സംസാരിച്ചു.
date
- Log in to post comments