Post Category
ദര്‍ശനസമയം വര്‍ധിപ്പിച്ചു
ശബരിമല അയ്യപ്പ ദര്‍ശനത്തിനുള്ള സമയം വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് (22) മുതല്‍ ഉച്ചപൂജയ്ക്കു ശേഷം വൈകിട്ട് മൂന്നിന് തിരുനട തുറക്കും. മുമ്പ് ഇത് വൈകിട്ട് നാലിനായിരുന്നു. നേരത്തേ രാവിലത്തെ അയ്യപ്പ ദര്‍ശനത്തിന്റെ സമയവും രണ്ട് മണിക്കൂര്‍ വര്‍ധിപ്പിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയെന്നത് പുലര്‍ച്ചെ മൂന്ന് മണിയാക്കി മാറ്റുകയായിരുന്നു. ക്യൂ നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും ഫലപ്രദമായ നടപടിയായി ഈ തീരുമാനം മാറി. ഭക്തജന തിരക്ക് വീണ്ടും വര്‍ധിച്ച സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷവും ഒരു മണിക്കൂര്‍ കൂടുതല്‍ സമയം അയ്യപ്പദര്‍ശനത്തിനായി മാറ്റി വച്ചത്. നിലവില്‍ പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ രാത്രി 11 വരെയും ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് അവസരമുണ്ട്.
date
- Log in to post comments