Skip to main content

ആദ്യവാരത്തില്‍ അയ്യനെക്കണ്ടത് 3.5 ലക്ഷത്തിലധികം ഭക്തര്‍

മണ്ഡലമഹോത്സവത്തിനായി നടതുറന്ന് ആദ്യ ആഴ്ചയില്‍ അയ്യപ്പസ്വാമിയെ കണ്ട് ദര്‍ശനപുണ്യം നേടിയത് മൂന്നരലക്ഷത്തിലധികം ഭക്തര്‍. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ശരാശരി 60,000 ത്തോളം പേരാണ് തിരുസന്നിധിയില്‍ എത്തി അയ്യപ്പനെ വണങ്ങിയത്.
തിങ്കളാഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ ബുക്കിംഗ് ഉണ്ടായിരുന്നത്. 71,000 പേര്‍ ബുക്ക് ചെയ്തതില്‍ 68,000 ലധികം പേര്‍ സന്നിധാനത്തെത്തി. ചെവ്വാഴ്ച 54,000 മാണ് ബുക്കിംഗ്. ഉച്ചയ്ക്ക് 12ന് മുമ്പ് തന്നെ 20,000 പേര്‍ അയ്യപ്പദര്‍ശന പുണ്യം നേടിയിരുന്നു.

 

date