Post Category
നോ സ്‌കാൽപൽ വാസക്ടമി പക്ഷാചരണം
നോ സ്‌കാൽപൽ വാസക്ടമി ബോധവത്കരണത്തിന്റെ ഭാഗമായി ഡിസംബർ നാലു വരെ നോ സ്‌കാൽപൽ വാസക്ടമി പക്ഷാചരണം നടത്തും. 'കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ പങ്കാളികളായി പുരുഷന്മാർക്കും ഇപ്പോൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റാം' എന്നതാണ് ഈ വർഷത്തെ സന്ദേശം. പുരുഷ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ എൻ എസ് വി ക്യാമ്പുകൾ നടത്തും. കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുന്ന ദമ്പതികൾക്ക് എൻ എസ് വി എന്ന അതിനൂതന മാർഗം സ്വീകരിക്കാമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 9447091679.
date
- Log in to post comments