Skip to main content

ഗവേഷണ പ്രോജക്ടുകള്‍ ക്ഷണിച്ചു

    സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് നടപ്പിലാക്കുന്ന പരിസ്ഥിതി ഗവേഷണവും വികസനവും പദ്ധതിയുടെ ഭാഗമായി ഗവേഷണ പ്രോജക്ടുകള്‍ ക്ഷണിച്ചു. അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, കോളേജുകള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍, വ്യവസായ സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഏജന്‍സികള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും അധ്യാപകര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ (അഞ്ച് കോപ്പികളും കൂടെ ഇലക്‌ട്രോണിക് കോപ്പിയും) ആഗസ്റ്റ് 21ന് മുമ്പ്  ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച്, പളളിമുക്ക്, പേട്ട പി.ഒ തിരുവനന്തപുരം 695024 വിലാസത്തില്‍ ലഭിക്കണം. ഈ വര്‍ഷത്തെ പ്രമേയങ്ങള്‍, അപേക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങള്‍, മാതൃകാ അപേക്ഷാഫോറം എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ www.envt.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.ഇമെയില്‍:  envt.dir@kerala.gov.in ഫോണ്‍: 0471 2742264.
പി.എന്‍.എക്‌സ്.3238/18

date