കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗത്വ കാമ്പയിന്‍
മദ്രസ അധ്യാപകരുടെ സര്‍വോന്മുഖമായ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ 2010-ല്‍ ആരംഭിച്ച കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്തെ മുഴുവന്‍ മദ്രസ അധ്യാപകരേയും ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിനും സംസ്ഥാനതലത്തില്‍ വിപുലമായ അംഗത്വ കാമ്പയിന്‍ സംഘടിപ്പിക്കും.
കാമ്പയിന്‍ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം-ഇടുക്കി ജില്ലകളുടെ യോഗം എറണാകുളം കളക്ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നവംബര്‍ 28ന് രാവിലെ 11നും ആലപ്പുഴ-കോട്ടയം ജില്ലകളുടെ യോഗം ആലപ്പുഴ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 29ന് രാവിലെ 11 നും, കൊല്ലം-പത്തനംതിട്ടജില്ലകളുടെ യോഗം നവംബര്‍ 30ന് രാവിലെ 11 ന് കൊല്ലം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും തിരുവനന്തപുരം ജില്ലയില്‍ നവംബര്‍ 30ന് ഉച്ചക്ക്ശേഷം മൂന്നിന് തൈക്കാട് ഗവ.ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും വച്ച് വിവിധ മദ്രസാ ബോര്‍ഡുകളുടെ ജില്ലാ/റെയ്ഞ്ച്തല ഭാരവാഹികളുടെയും, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗം ചേരുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എ.പി. അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു.
- Log in to post comments