Skip to main content

അദാലത്ത്

കോവിഡ്  വ്യാപനം മൂലം ലോക്ക് ഡൗണ്‍  ആയിരുന്ന സാഹചര്യത്തിലും മറ്റു കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കുവാന്‍ ഹാജരാക്കാത്തത് മൂലം കുടിശികയായ അളവ് തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെന്ന വ്യവസ്ഥയില്‍ അധിക ഫീസ്, രാജി ഫീസ് എന്നിവയില്‍ ഇളവ് നല്‍കി മുദ്ര ചെയ്തു നല്‍കുന്നതിനായി അദാലത്ത് നടത്തുന്നു.

 

കുടിശികയായ അളവുതൂക്ക ഉപകരണങ്ങള്‍ അദാലത്ത് മുഖേന മുദ്ര പതിക്കുവാന്‍  താല്പര്യപ്പെടുന്നവര്‍ അതത് താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : കോഴഞ്ചേരി താലൂക്ക്  -04682322853. അടൂര്‍ -   04734221749.  കോന്നി - 04682341213. റാന്നി-   04735223194. മല്ലപ്പള്ളി -  04692785064. തിരുവല്ല-   04692636525.

date