Skip to main content

സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ / പുതുക്കല്‍

കേരള  ഷോപ്സ് ആന്റ്  കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ജില്ലയിലെ കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും 2023 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ / പുതുക്കല്‍ അപേക്ഷ നവംബര്‍  30 ന് അകം അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. പൊതുജനങ്ങള്‍ക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ  www.lcas.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്ട്രേഷന്‍/റിന്യൂവല്‍ ചെയ്യാം.

 

രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്കായി പത്തനംതിട്ട- 0468-2223074, (8547655373) റാന്നി- 04735-223141, (8547655374) അടൂര്‍- 04734 -225854, (8547655377) മല്ലപ്പള്ളി- (8547655376)   തിരുവല്ല -0469-2700035 (8547655375) എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടാം.  മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരം രജിസ്ട്രേഷന്‍ എടുത്തിട്ടില്ലാത്ത സ്ഥാപന ഉടമകള്‍ മുകളില്‍ പറഞ്ഞ വെബ്സൈറ്റ് മുഖേന അടിയന്തിരമായി രജിസ്ട്രേഷന്‍  എടുക്കണം.

 

നിശ്ചിത തീതിയിയ്ക്കകം രജിസ്ട്രേഷന്‍ / റിന്യൂവല്‍ പുതുക്കാത്ത പക്ഷം 5000 രൂപ പിഴ നിയമപ്രകാരം ഈടാക്കുന്നതും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date