Skip to main content

പി.എം.എഫ്.എം.ഇ സംരംഭകര്‍ക്കായി ശില്പശാല നടത്തി

കോഴഞ്ചേരി താലൂക്കിലെ സംരംഭകര്‍ക്കായി പ്രധാനമന്ത്രിയുടെ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ രൂപവല്ക്കരണ പദ്ധതിക്കായി ശില്പശാല (പി.എം.എഫ്.എം.ഇ സ്‌കീം) ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടത്തി. പരിപാടിയുടെ  ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ്  പി.വി അന്നമ്മ  അധ്യക്ഷത  വഹിച്ചു.  

 

ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍  സി.ജി. മിനിമോള്‍, പത്തനംതിട്ട എ.ഡി.ഐ.ഒ ബി.രതീശന്‍, എ.ഡി.ഐ.ഒ . കെ. അനൂപ് ഷിനു, ഇലന്തൂര്‍ ബ്ലോക്ക് ഐ.ഇ.ഒ  എസ്.ഷിഹാബുദീന്‍ എന്നിവര്‍ പങ്കെടുത്തു. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സാധ്യതകളെക്കുറിച്ച്  ഷാന ഹസന്‍ (കെവികെ, തെള്ളിയൂര്‍)  പി.എം.എഫ്.എം.ഇ പദ്ധതിയെക്കുറിച്ച്  സി.ജി മിനിമോള്‍ (പി.എം.എഫ്.എം.ഇ ജില്ലാ നോഡല്‍ ഓഫീസര്‍) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
 

date