Post Category
ഓംബുഡ്സ്മാൻ സിറ്റിങ് നടത്തി
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തയ സിറ്റിങ്ങിൽ നാല് പരാതി ലഭിച്ചു. ഉദയഗിരി ഗ്രാമപഞ്ചായത്തിന്റെ മെറ്റീരിയൽ പ്രവൃത്തികളുടെ ഫയലുകൾ ഓംബുഡ്സ്മാൻ പരിശോധിച്ചു. ഇതിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും ബ്ലോക്ക് പ്രോഗ്രാം ഓഫീസർക്കും നിർദ്ദേശം നൽകി. തുടർന്ന് കുറുമാത്തൂർ ഗ്രാമപഞ്ചാത്തിലെ തൊഴിലുറപ്പ് പ്രവൃത്തി സ്ഥലം സന്ദർശിക്കുകയും ചെയ്തു. സിറ്റിങ്ങിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പ്രസീത, ജോയിന്റ് ബി ഡി ഒ ശശിധരൻ, കുറുമാത്തൂർ, ഉദയഗിരി ഗ്രാമപഞ്ചായത്തുകളിലെ എ ഇ, ഓവസിയർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments