Skip to main content

ഓപ്പര്‍ച്യൂണിറ്റീസ് ഇന്‍ പബ്ലിക് ചാര്‍ജിംഗ് എന്ന വിഷയത്തില്‍ വെബിനാര്‍

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ദിനം പ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമാക്കാന്‍ ആഗ്രഹിക്കുന്ന സാരംഭകര്‍ക്കായും ചാര്‍ജിങ് സ്റ്റേഷന്റെ അടിസ്ഥാന കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്  ഡവലപ്മെന്റ് (കീഡ്), വ്യവസായ  വാണിജ്യ വകുപ്പ്,  ഓപ്പര്‍ച്യൂണിറ്റീസ് ഇന്‍ പബ്ലിക് ചാര്‍ജിംഗ് എന്ന വിഷയത്തെ കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു.

 

ടെക്നിക്കല്‍ മാനേജര്‍ ആന്റ് ഹെഡ് ഇ-മൊബിലിറ്റി അനേര്‍ട്ട്  ജെ മനോഹരന്‍ നയിക്കുന്ന പരിശീലനം നവംബര്‍ 28ന് വൈകുന്നേരം ആറു മുതല്‍ ഏഴു വരെ ഓണ്‍ലൈന്‍ (സൂം പ്ലാറ്റ് ഫോം)മാര്‍ഗത്തിലൂടെയാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ്  സന്ദര്‍ശിച്ച് അപേക്ഷിക്കണം.

date