Skip to main content

കോന്നി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ബ്ലോക്ക്തല കേരളോത്സവം ഡിസംബര്‍ മൂന്ന്. നാല്  തീയതികളില്‍ നടക്കും. ഡിസംബര്‍ മൂന്നിന് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

 

കലാ-കായികമല്‍സരങ്ങള്‍ ഡിസംബര്‍ മൂന്ന്, നാല്  തീയതികളില്‍ പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലുമായി നടക്കും.ഡിസംബര്‍ നാലിന് വൈകുന്നേരം അഞ്ചിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും.  ഗ്രാമപഞ്ചായത്ത്തല വിജയികള്‍ നവംബര്‍ 29-ന് അഞ്ചിന്  മുന്‍പായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.
 

date