Skip to main content

അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ ടൂറിസം വകുപ്പിന് കീഴിലുളള ഭട്ട് ബ്ലിസ് പാര്‍ക്കില്‍ 2000 ലിറ്റര്‍ വാട്ടർടാങ്ക് സ്ഥാപിക്കാനുളള സ്ട്രക്ചര്‍ നിര്‍മ്മിക്കുന്നതിന് വിവിധ ഏജൻസികൾ/വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2720012, www.dtpckozhikode.com

 

 

 

 

അപേക്ഷ ക്ഷണിച്ചു

 

കടലുണ്ടി ഖാദി നെയ്ത്ത് കേന്ദ്രത്തിൽ 20 വനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിന് ഖാദി നെയ്ത്ത് പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം ഒന്ന്. ആറ് മാസത്തേക്കാണ് നിയമനം. അപേക്ഷകര്‍ ഖാദി കമ്മീഷന്റെ ഒരു മാസത്തെ ഖാദി കാര്യകര്‍ത്താ കോഴ്‌സ് ന്യൂ വീവേഴ്‌സ് ട്രെയിനിംഗ് കഴിഞ്ഞവരും കുപ്പടം നെയ്ത്തില്‍ 5 വര്‍ഷം പരിചയവും പരിശീലനം നല്‍കുവാന്‍ കഴിയുന്നവരുമായിരിക്കണം. അപേക്ഷകൾ ഡിസംബര്‍ 10 ന് മുമ്പായി വ്യവസായ വികസന ഓഫീസര്‍, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, മാത്തറ, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കുക.

 

 

 

അഡ്മിഷന്‍ ആരംഭിച്ചു

 

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ അംബേദ്കര്‍ ബില്‍ഡിങ്ങില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങള്‍ക്ക് 0495 2301772, 9847925335  

 

 

 

കാര്‍ഷിക യന്ത്ര പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുന്നു

 

കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ കാര്‍ഷിക യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം നല്‍കുന്നു. സംസ്ഥാനത്തെ ഓരോ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന തൊഴില്‍ രഹിതരായ ഐടിഐ/ വി എച്ച് എസ് ഇ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ഡീസല്‍ മെക്കാനിക്, മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷീനറി, മെക്കാനിക്കല്‍ സര്‍വീസിങ് ആന്‍ഡ് അഗ്രോമെഷീനറി, ഫാം പവര്‍ എന്‍ജിനീയറിങ്, മെക്കാനിക്ക് ട്രാക്ടര്‍ എന്നീ ട്രേഡില്‍ കോഴ്‌സ് പാസായവര്‍ക്കാണ് പരിശീലനം. പ്രായപരിധി 18 -35 വയസ്സ്. താല്‍പര്യമുള്ളവര്‍

 ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് മുന്‍പായി കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ spokksasc1@gmail.com എന്ന ഇമെയില്‍ വഴി അപേക്ഷകള്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281200673 

 

 

 

ആട് വളര്‍ത്തലില്‍ പരിശീലനം 

 

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളിൽ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഡിസംബര്‍ അഞ്ചിന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2763473 

 

 

 

ബി.ടെക് സ്‌പോട്ട് അഡിമിഷന്‍

 

 കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജിൽ ബി.ടെക് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ (നവംബര്‍ 30) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പത്ത് മണിക്ക് ശേഷം അപേക്ഷ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.geckkd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

 

 

 

 

 

 

 

date