Skip to main content

ജീവതാളം പദ്ധതിക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി

സമ്പൂർണ സാമൂഹ്യാധിഷ്ഠിത ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പരിപാടിയായ ജീവതാളം പദ്ധതിക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. ജീവിതശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിർണ്ണയവും നിയന്ത്രണവും ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് ജീവതാളം. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

 

പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ. നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ അധ്യക്ഷത വഹിച്ചു. 

 

നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ സി.പ്രജില, കെ.എ.ഇന്ദിര, കെ.ഷിജു, ഇ കെ.അജിത്ത്, പി.കെ.നിജില, നഗരസഭാംഗങ്ങളായ വി.പി ഇബ്രാഹിം കുട്ടി, സിന്ധു സുരേഷ്, മെഡിക്കൽ ഓഫീസർമാരായ ഡോ. വി.വിനോദ്, ഡോ. പി.ടി.അനി, ഡോ. സി.സ്വപ്ന, ഐ.സി.ഡി.എസ് സൂപ്പർവൈസർ സബിത, സി.ഡി.എസ്. അധ്യക്ഷരായ എം.പി.ഇന്ദുലേഖ, കെ.കെ.വിപിന, നഗരസഭ സുപ്രണ്ട് കെ.കെ.ബീന, എച്ച് ഐ. മുഹമ്മദ് ഹനീഫ തുടങ്ങിയവർ സംസാരിച്ചു. 

 

ജീവതാളം ജില്ലാ നോഡൽ ഓഫീസർ ഡോ. നീതു ജോൺ, ടെക്‌നിക്കൽ അസിസ്റ്റന്റ് എ.ജെ.ജോസ് എന്നിവർ പദ്ധതിയെ കുറിച്ച് ക്ലാസ്സുകൾ എടുത്തു. പരിപാടിയിൽ നഗരസഭ കൗൺസിലർമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, ആശ പ്രവർത്തകർ, സി.ഡി.എസ് അംഗങ്ങൾ, അങ്കണവാടി ടീച്ചർമാർ, പാലിയേറ്റീവ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

 

 

date