Skip to main content

അറിയിപ്പുകള്‍ _2

ഗതാഗത നിയന്ത്രണം

 

ഫ്രാന്‍സിസ് റോഡ് വെങ്ങാലി ഗേറ്റ് റോഡില്‍ ഇടിയങ്ങരയില്‍ ഡ്രയിനേജും കള്‍വെര്‍ട്ടും നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ ഒന്നു മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുഷ്പ ജംഗ്ഷനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഫ്രാന്‍സിസ് റോഡ് ഓവര്‍ ബ്രിഡ്ജ് വഴി പോകാവുന്നതാണ്. ബീച്ച് റോഡ് വഴി വരുന്ന വാഹനങ്ങള്‍ കോതിപാലം- പന്നിയങ്കര ഫ്ലൈ ഓവര്‍ വഴി പോകേണ്ടതാണ്.

 

 

 

ദുരന്തനിവാരണ സേനയിലേക്ക് അപേക്ഷിക്കാം

 

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കുന്ന ബ്ലോക്ക് തല ദുരന്തനിവാരണ സേനയിലേക്ക് അംഗമാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21നും 40നും ഇടയില്‍. സേവന സന്നദ്ധരായ യുവതീ യുവാക്കള്‍ ഡിസംബര്‍ 10 നകം അപേക്ഷകള്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2260272 എന്ന നമ്പറിലോ chelannurblock@gmail.com എന്ന മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

 

 

 

 

 

 

 

 

date