Skip to main content

ജില്ലാ കലോത്സവം: ശുചീകരണ പ്രവർത്തനങ്ങളുമായി നഗരസഭ

പ്രതിഭകളും വിദ്യാലയങ്ങളും വിജയം തൂത്തുവാരുമ്പോൾ കലോത്സവ വേദികളും വടകര നഗരവും മാലിന്യ മുക്തമാക്കാൻ വിപുലമായ പ്രവർത്തനങ്ങളാണ് നഗരസഭ കാഴ്ചവെക്കുന്നത്.

 

19 വേദികളിലും പാതയോരങ്ങളിലും ഇടവഴികളിലും ഒരു കടലാസു കഷണം പോലും വീഴാതെ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് സമ്പൂർണ്ണ മാലിന്യ മുക്തമാക്കൻ വിപുലമായ നടപടികളാണ് നഗരസഭ സ്വീകരിച്ചത്.

 

നഗരത്തിലെ പാതയോരങ്ങളെ 12 ഭാഗങ്ങളാക്കി മാറ്റി, 12 ജെ എച്ച്.ഐ മാർക്ക് ചുമതല നൽകി. എല്ലാദിവസവും കണ്ടിജൻസി ജീവനക്കാരും ഹരിയാലി ഹരിത കർമ്മ സേന അംഗങ്ങളും വേദിയും പരിസരവും ശുചീകരിക്കുന്നുണ്ട്.

 

ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ എല്ലാ വേദികളിലും വല്ലങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനും നടപടി സ്വീകരിക്കുമെന്ന് കലോത്സവ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാൻ എ.പി. പ്രജിത പറഞ്ഞു.

 

 

 

 

 

date