Skip to main content

സംസ്ഥാന തല സെമിനാര്‍ നാളെ

വനിതാ കമ്മീഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല സെമിനാര്‍ നാളെ (നവംബര്‍ 30ന്) രാവിലെ പത്ത് മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. ഭരണഘടന, ലിംഗനീതി, സ്ത്രീ ശാക്തീകരണം, നീതിബോധം എന്നിവ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സെമിനാര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും.കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി പങ്കെടുക്കും. 

 

ലിംഗ നീതിയും ഭരണഘടനും എന്ന വിഷയത്തില്‍ കില സ്‌പെഷ്യലിസ്റ്റ് ഇന്‍ വുമണ്‍ സ്റ്റഡീസ് അമൃത് രാജ്, സ്ത്രീ സഹായ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ അബ്ദുല്‍ബാരി എന്നിവര്‍ സംസാരിക്കും.

 

 

date