Skip to main content

മത്സരത്തിന് ചൂട് കൂട്ടാൻ ചുക്ക് കാപ്പിയും; ശ്രദ്ധേയമായി പൊലീസുകാരുടെ കാപ്പി വിതരണം

ക്രമസമാധാനവും ഗതാഗതവും നിയന്ത്രിക്കുന്ന ചുമതല മാത്രമല്ല, കലോത്സവ നഗരിയിൽ കേരള പോലീസ് നിർവഹിക്കുന്നത്. കലാപ്രതിഭകൾക്കും കാണികൾക്കും സൗജന്യ ചുക്കുകാപ്പിയും കുടിവെള്ളവും എത്തിച്ച് കലോത്സവ നഗരിയിലെത്തുന്നവർക്ക് സഹായമാവുകയാണ് വടകരയിലെ പൊലീസുകാർ.

 

കേരളാ പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഈ മാതൃകാ പ്രവർത്തനം. ആയിരത്തിലധികം പേരുടെ ദാഹമാണ് കലോത്സവത്തിന്റെ ഓരോ ദിവസവും പോലീസുകാർ അകറ്റുന്നത്. വരും ദിവസവങ്ങളിലും ഇത് തുടരും.

 

അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി.പി സുരേഷ്, ട്രഷറർ സുഖിലേഷ്, വൈസ് പ്രസിഡൻ്റ് സുധീഷ്, ജോയിന്റ് സെക്രട്ടറി രജീഷ്, സംസ്ഥാന സമിതി അംഗം സജിത്ത് പി.ടി, ശോഭ ടി.പി, അമൃത വി എന്നിവരാണ് നേതൃത്വം നൽകുന്നത്.

 

 

 

 

 

date