Skip to main content

ബേപ്പൂർ പുലിമുട്ട് റോഡ് നവീകരണം : 25 ലക്ഷം രൂപ അനുവദിച്ചു.

ബേപ്പൂർ - പുലിമുട്ട് റോഡ് നവീകരിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചു. തീരദേശ റോഡുകളുടെ നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് ടൂറിസം യുവജന കാര്യവകുപ്പ് മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഫിഷറീസ് വകുപ്പ് തുക അനുവദിച്ചത്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിനാണ് നിർമ്മാണ ചുമതല. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം പ്രവൃത്തി ആരംഭിക്കുവാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

date