Skip to main content

ഗവ പോളിടെക്‌നിക് കോളെജില്‍ സ്‌പോട്ട് അഡ്മിഷന്‍ 28 ന്

 

പാലക്കാട് ഗവ പോളിടെക്‌നിക് കോളെജില്‍ ഒഴിവുള്ള റെഗുലര്‍ സീറ്റുകളില്‍ നവംബര്‍ 28 ന് രാവിലെ ഒന്‍പത് മുതല്‍ 10 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അഡ്മിഷന്‍ ഷെഡ്യൂളുകളും ഒഴിവുകളും www.polyadmission.org ല്‍ ലഭിക്കും. സ്ഥാപന-ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും 8000 രൂപയും സഹിതം (4500 രൂപ എ.ടി.എം കാര്‍ഡ് മുഖേന മാത്രമെ സ്വീകരിക്കൂ) എത്തണം. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 3200 രൂപ ഫീസ് നല്‍കണം (1000 രൂപ എ.ടി.എം വഴിയും 2200 രൂപ കൈയിലും കരുതണം). കോളെജില്‍ സായാഹ്ന ഡിപ്ലോമക്ക് ഒഴിവുള്ള മെക്കാനിക്കല്‍ സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 28 ന് രാവിലെ 10 മുതല്‍ 11 വരെ നടക്കും. ട്രയല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കും പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും 20,000 രൂപയും (17,000 രൂപ എ.ടി.എം കാര്‍ഡ് മുഖേന മാത്രമെ സ്വീകരിക്കൂ. 3000 രൂപ കൈയിലും കരുതണം). സ്‌പോട്ട് അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥിയോടൊപ്പം രക്ഷിതാവും ഉണ്ടാവണം. ട്രയല്‍ ലിസ്റ്റില്‍ ഒഴിവ് വരുന്നതിനനുസരിച്ച് കോഴ്‌സിലേക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേദിവസം ഉച്ചക്ക് 12 ന് സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.

date