Skip to main content

ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ 2022: ജില്ലാതല ഉദ്ഘാടനം 25 ന്

 

ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണം ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ 2022-ന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 25 ന് രാവിലെ 10.30 ന് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി വിശിഷ്ടാതിഥിയാകും. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, യുവക്ഷേത്ര ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ റവ. ഡോ. മാത്യു വഴയില്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍,മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത,   ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി നസീമ,  ഗ്രാമപഞ്ചായത്ത് അംഗം കെ. സുജാത, യുവക്ഷേത്ര  കോളെജ്‌ പ്രിന്‍സിപ്പാള്‍ അഡ്വ. ഡോ. ടോമി ആന്റണി, റിട്ട. ജില്ലാ ജഡ്ജ് ടി. ഇന്ദിര, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കുന്നതിന് വകുപ്പ് നടപ്പാക്കുന്ന വിവിധ സേവനങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്, സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട സ്‌കിറ്റ് എന്നിവ നടക്കും. ക്യാമ്പയിന്‍ ഡിസംബര്‍ 10 ന് സമാപിക്കും.

date