Post Category
കാര്‍ഷിക യന്ത്രപ്രവര്ത്തനത്തില് പരിശീലനം
സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന് തൊഴില്‍രഹിതരായ ഐ.ടി.ഐ/വി.എച്ച്.എസ്.ഇ (ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്/ ഡീസല്‍ മെക്കാനിക്/മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷിനറി/മെക്കാനിക്കല്‍ സര്‍വീസിങ് ആന്‍ഡ് അഗ്രോ മെഷിനറി/ഫാം പവര്‍ എന്‍ജിനീയറിങ്/മെക്കാനിക് ട്രാക്ടര്‍) ട്രേഡുകളില്‍ കോഴ്സ് പാസായവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് കാര്‍ഷിക യന്ത്രപ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം spokksasc1@gmail.com ല്‍ അപേക്ഷിക്കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും 8281200673 ല്‍ വാട്ട്സ്ആപ്പിലോ അല്ലെങ്കില്‍ ഇ-മെയിലോ ലഭിക്കും.
date
- Log in to post comments