Post Category
അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കോയിപ്രം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും, കോയിപ്രം ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. ഫോണ്‍: 0469 2 997 331.
date
- Log in to post comments