നാടൻപാട്ട് മത്സരം: മുടിയാട്ടപ്പാട്ട് ഒന്നാമത്
ആലപ്പുഴ: കതിരു വീണ കുട്ടനാടൻ പാടത്ത് കൊയ്യാൻ പോവാൻ ഉടുതുണിയും തലയിൽ ചൂടാൻ ചൂട് പുട്ടിയുമില്ലെന്ന് പരിഭവം പറയുകയാണ് പെണ്ണാൾ. അവൾക്ക് അതെല്ലാം വാങ്ങി കൊടുത്ത് കൊയ്ത്തിനു കൊണ്ട് പോകുകയാണ് ആണാൾ. മുടിയാട്ടമെന്നും നീലിയാട്ടമെന്നും പേരുള്ള ആലപ്പുഴയുടെ തലപ്പാട്ട് പാടി ഹൈസ്കൂൾ വിഭാഗം നടൻ പാട്ട് മത്സരത്തിൽ കോടംതുരത്ത് വി.വി.എച്ച്.എസ്.എസ്. സ്കൂൾ ഒന്നാമതെത്തി.
ടി.എസ്. ആർദ്ര, ആദ്യ സുനിൽ, എസ്.എസ്. അഭിന മോൾ, യു. ശ്രീലക്ഷ്മി, യു. ശിവകാശി, ജെ. ഗോപിക, ആദിത്യ സുദർശൻ തുടങ്ങിയവരാണ് ടീമംഗങ്ങൾ.
ചന്തിരൂർ മായ നാടൻ കലാപഠന സംഘത്തിലെ കമൽ ചന്തിരൂർ 1996ൽ കണ്ടെത്തിയ പാട്ട് പി.ടി. ജോഷിയും ആർ. രേഖയുമാണ് പരിശീലിപ്പിച്ചത്.
ആകെ 12 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ എട്ട് ടീമുകൾ എ ഗ്രേഡ് നേടി.
കലയോട് പരമാവധി നീതി പുലർത്താനും വാദ്യോപകരണങ്ങളുടെ ഉപയോഗത്തിൽ കുട്ടികൾ കാഴ്ച്ചവെച്ച മികവും വിധികർത്താക്കൾ പ്രത്യേകം പരാമർശിച്ചു. #kalolsavam #2022 #alappuzha
- Log in to post comments