Skip to main content

പദ്ധതി നിർവ്വഹണം: കൊടുവള്ളി ബ്ലോക്ക്‌തല അവലോകന യോഗം ചേർന്നു

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 2022-23 ലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുള്ള വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. അടുത്ത വാർഷിക പദ്ധതിയുടെ രൂപീകരണ പ്രവർത്തനം വേഗത്തിലാക്കാനുള്ള നിർദേശങ്ങളും പദ്ധതി നിർവ്വഹണത്തിലെ പ്രശ്നങ്ങളും തടസ്സങ്ങളും പരിഹാരങ്ങളും യോഗം വിശകലനം ചെയ്തു.

 

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത്, മടവൂർ, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകൾ എന്നിവയുടെ പദ്ധതി പുരോഗതിയാണ് യോഗം വിലയിരുത്തിയത്. 

 

ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ധിഖ് അലി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.എം രാധാകൃഷ്ണൻ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫിസർ പ്രസാദ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ വി.ടി പ്രസാദ്, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലെ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date