Skip to main content

വോട്ടര്‍പ്പട്ടിക പുതുക്കല്‍; തെരഞ്ഞെടുപ്പ് നിരീക്ഷകൻ നാളെ (ഡിസംബര്‍ 3) ജില്ലയില്‍

 

ഡിസംബര്‍ മൂന്നിനും നാലിനും പോളിംഗ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകൾ 

 

 

വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടപടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകന്റെ കോഴിക്കോട് ജില്ല സന്ദര്‍ശനം നാളെ (ഡിസംബര്‍ മൂന്ന്) നടക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി ജനപ്രതിനിധികളുമായും തെരഞ്ഞെടുപ്പ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

 

വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഒരു പോളിംഗ് സ്‌റ്റേഷന്‍/ നിയമസഭാ മണ്ഡലത്തില്‍ നിന്നും മറ്റൊരു പോളിംഗ് സ്‌റ്റേഷന്‍/ നിയമസഭാ മണ്ഡലത്തിലേക്ക് സ്ഥാനമാറ്റം നടത്തുന്നതിനും ഡിസംബര്‍ എട്ട് വരെ അവസരമുണ്ടാകുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (തെരഞ്ഞെടുപ്പ്) അറിയിച്ചു. ഈ സേവനം ലഭിക്കുന്നതിനായി ജനസേവ കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താം.

കൂടാതെ ' വോട്ടേര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ' ഡൗണ്‍ലോഡ് ചെയ്തും www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയും തിരുത്താവുന്നതാണ്. 

 

തെറ്റുകള്‍ തിരുത്തുന്നതിനും പോളിംഗ് സ്‌റ്റേഷന്‍/ നിയമസഭാ മണ്ഡലം മാറ്റുന്നതിനും ഡിസംബര്‍ മൂന്ന്, നാല് തിയ്യതികളില്‍ ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കും. വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

 

 

 

 

 

 

 

 

 

date