Skip to main content

സായുധ സേനാ പതാകദിനം: ജില്ലയിൽ വിവിധ പരിപാടികൾ

ഡിസംബർ 7 സായുധ സേനാ പതാകദിനത്തിൽ സൈനിക ക്ഷേമ വകുപ്പ് ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സായുധസേനാ പതാക വിൽപനയുടെ ജില്ലാതല ഉദ്ഘാടനം മേയർ ഡോ: ബീന ഫിലിപ്പ് നിർവ്വഹിക്കും. ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രാവിലെ 9.30 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ. എൻ തേജ് രോഹിത് റെഡ്ഢി അധ്യക്ഷത വഹിക്കും.

 

മാതൃരാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരസൈനികരേയും രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി അഹോരാത്രം പോരാടുന്ന സേനാംഗങ്ങളെയും ജീവിതത്തിന്റെ സുവർണ കാലം രാജ്യസുരക്ഷയ്ക്കായി സമർപ്പിച്ച വിമുക്തഭടന്മാരെയും, ഇവരുടെയെല്ലാം ആശ്രിതരേയും കൃതജ്ഞതാപൂർവ്വം സ്മരിക്കുന്ന ദിനമാണ് സായുധ സേനാ പതാകദിനം. പരിപാടിയോടനുബന്ധിച്ച് വിമുക്തഭട ബോധവൽക്കരണ സെമിനാർ നടക്കും.

 

 

 

 

date