Skip to main content

അറിയിപ്പുകള്‍ _2

മെറിറ്റോറിയസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു 

 

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ് നൽകുന്നു. ദേശീയ-അന്തർദേശീയ സർവ്വകലാശാലകളിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച് 2022-23 അദ്ധ്യയന വർഷം പഠനം നടത്തുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അർഹരായ വിദ്യാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ്, മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നേടിയതാണെന്ന സ്ഥാപനമേധാവികളുടെ സാക്ഷ്യപത്രം, ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം ഡിസംബർ 15 നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളിലെ എസ്.സി പ്രമോട്ടർമാരുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് : 0496-2931661.

 

 

 

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

 

ജില്ലാ സൈനിക ക്ഷേമ ഓഫീസ് വഴി രണ്ടാം ലോക മഹായുദ്ധ സേനാനികൾക്കും അവരുടെ വിധവകൾക്കും നൽകി വരുന്ന പ്രതിമാസ സാമ്പത്തിക സഹായം(എംഎഫ്എ) ലഭിക്കുന്നവർ ഡിസംബർ മാസത്തിൽ സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കണം. ഹാജരാക്കാത്തവരുടെ തുടർന്നുളള പ്രതിമാസ സാമ്പത്തിക സഹായം നിർത്തിവെക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

 

 

 

 

 

 

 

 

 

 

date