Skip to main content

വ്യവസായ ജാലകം സര്‍വ്വേ ആരംഭിച്ചു

വ്യവസായ ജാലകം സര്‍വ്വേ 2022 ന് ജില്ലയിൽ തുടക്കമായി. ഉത്പാദന/ സേവന മേഖലയിലുള്ള സംരംഭങ്ങളുടെ വിവരങ്ങള്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുന്നതിനാണ് വ്യവസായ ജാലകം സര്‍വ്വേ നടത്തുന്നത്. ജില്ലയിലെ സൂക്ഷമ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പ്രാഥമിക വിവരങ്ങള്‍ കുടുംബശ്രീ മിഷന്‍ മുഖേന എന്യൂമേറ്റര്‍മാരെ നിയമിച്ചാണ് ശേഖരിക്കുന്നത്. സര്‍വ്വേക്കായി എത്തുന്ന എന്യുമേറ്റര്‍മാരുമായി സഹകരിക്കണമെന്ന് കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

 

 

 

 

 

 

date