Skip to main content

നഗരസഭയുടെ നേതൃത്വത്തിൽ കലോത്സവ വേദികൾ ശുചീകരിച്ചു

വടകര നഗരസഭ ഹരിയാലിയുടെയും കണ്ടിജൻസി ജീവനക്കാരുടെയും നേതൃത്വത്തിൽ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടന്ന വേദികളും പരിസര പ്രദേശങ്ങളും ഒരു തുണ്ട് കടലാസു പോലുമില്ലാതെ ശുചീകരിച്ചു. വേദികളായ

 സെന്റ് ആന്റണിസ്, ടെക്നിക്കൽ സ്കൂൾ, എസ്ജിഎംഎസ്ബി സ്കൂൾ, ബിഇഎം സ്കൂൾ, മുനിസിപ്പൽ പാർക്ക്, എംയുഎം എച്ച്എസ് എസ്, ടൗൺഹാൾ ഉൾപ്പെടെയുള്ള എല്ലാ വേദികളും മാലിന്യവിമുക്തമാക്കി.

 

രാവിലെ ഏഴു മുതൽ നടന്ന ശുചീകരണത്തിന് നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു നേതൃത്വം നൽകി.

 

സ്ഥിരം സമിതി അധ്യക്ഷ എ.പി പ്രജിത കൗൺസിലർമാരായ പി.കെ സതീശൻ, കെ നളിനാക്ഷൻ, ടി.വി ഹരിദാസൻ, ഷാഹിമ, ശ്രീജീന, രാജിത പതേരി, ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ, ഹെൽത്ത് സൂപ്പർവൈസർ വിൻസെന്റ്, എച്ച്ഐ മാരായ കമലാക്ഷി, രാജൻ, ജെഎച്ച്ഐ മാരായ സിന്ധു, ലത, ശ്രീമ, രാജേഷ്, രമ്യ, ബിഗിഷ, അജിന, വിനോദ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

 

 

 

 

 

 

 

 

 

 

 

date