അറിയിപ്പുകള്2
താത്കാലിക കെയര്‍ ടേക്കര്‍; അപേക്ഷ ക്ഷണിച്ചു
കൊച്ചി: കാക്കനാട് സൈനിക് റെസ്റ്റ് ഹൗസില്‍ താത്കാലിക കെയര്‍ടേക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റെസ്റ്റ് ഹൗസില്‍ താമസിച്ച് ജോലി ചെയ്യുവാന്‍ താത്പര്യമുളള വിമുക്തഭടന്മാര് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ആഗസ്റ്റ് ആറിനു മുമ്പ് ബന്ധപ്പെടണം. ഫോണ്‍ 0484-2422239
ശുചിത്വ സര്‍വ്വേ ആഗസ്റ്റ് 1 മുതല്‍ 31 വരെ
സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കുമായി ആദ്യമായ് നടത്തുന്ന സര്‍വേ
കൊച്ചി: രാജ്യത്തെ എല്ലാ ജില്ലകളെയും, ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി റാങ്ക് നല്‍കുന്നതിന് കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2018 ന് തുടക്കമിടുന്നു. ആഗസ്റ്റ് 1 മുതല്‍ 31 വരെയാണ് സര്‍വേ. സ്കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്തുകള്‍ മുതലായ പൊതുയിടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷന് പദ്ധതി മെച്ചപ്പെടുത്തുന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെയുള്ള മത്സരാധിഷ്ഠിതമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സര്‍വ്വേയിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും 2018 ഒക്ടോബര്‍ 2-ാം തീയതി അവാര്‍ഡ് നല്‍കും.
നേരിട്ടുള്ള നിരീക്ഷണത്തിന്റെ ഭാഗമായി സ്കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കും. ടോയ്ലറ്റുകളുടെ ലഭ്യത, ടോയ്ലറ്റുകളുടെ ഉപയോഗം, ടോയ്ലറ്റുകളുടെ വൃത്തി, പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍ സ്ഥിതി, പൊതുയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ എന്നിവ വിലയിരുത്തും.
പൊതു ഇടങ്ങളിലെ ശുചിത്വം നേരിട്ട് നിരീക്ഷിക്കുന്നതിലൂടെ - 30%, പൊതുജനങ്ങളുടെയും, ഗ്രാമ പ്രദേശങ്ങളില്‍ സ്വാധീനമുള്ള വ്യക്തികളുടെയും പ്രതികരണം, നേരിട്ടും ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെയും - 35%, ശുചിത്വവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിലെ സേവന നിലവാരത്തിന്റെ പുരോഗതി - 35%, എന്നീ മാനദണ്ഡങ്ങളിലൂടെയാണ് ജില്ലകള്‍ക്ക് റാങ്കിംഗ് നിശ്ചയിക്കുന്നത്.
സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍) മാനദണ്ഡങ്ങളില്‍ ഗുണപരമായതും അളക്കാവുന്നതുമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ച സംസ്ഥാനങ്ങളെയും ജില്ലകളെയും അവരുടെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുക, വിവര-വിജ്ഞാന-വ്യാപന പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളെ അവരുടെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുവാന്‍ പങ്കാളികളാക്കുക, ഗ്രാമ പഞ്ചായത്തുകളും പൊതുജനങ്ങളുമായി ഇടപെട്ട് പദ്ധതി നടത്തിപ്പ് മെച്ചപ്പെടുത്തുവാന്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക എന്നിവയാണ് ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍.
- Log in to post comments