Post Category
സാക്ഷ്യപത്രം ഹാജരാക്കണം
ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2018-19 വര്‍ഷത്തെ വിദ്യാഭ്യാസാനുകൂല്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇ-ഗ്രാന്റ്‌സ് പദ്ധതി പ്രകാരം ഒരു കോഴ്‌സിന്റെ ആദ്യവര്‍ഷം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തുടര്‍ വര്‍ഷത്തേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി റിന്യൂവല്‍ എന്ന സമ്പ്രദായം സോഫ്റ്റ്‌വെയറില്‍ ഏര്‍പ്പെടുത്തി. പോസ്റ്റ്‌മെട്രിക് സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള അപേക്ഷകള്‍ പുതുക്കേണ്ടതും ഇത്തരം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം ആഗസ്ത് 15 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ ഹാജരാക്കേണ്ടതുമാണ്. ഫോണ്‍: 0497 2731081.
date
- Log in to post comments