വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-2019 വര്‍ഷത്തേക്കുള്ള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ കോഴ്‌സിനുള്ള സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. കുട്ടികളുടേയോ പദ്ധതിയില്‍ അംഗമായ തൊഴിലാളികളുടേയോ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡു സഹിതം അപേക്ഷ ആഗസ്ത് 31 നകം ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചവര്‍ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോറം തപാല്‍ മാര്‍ഗം ആവശ്യമുള്ളവര്‍ സ്വന്തം മേല്‍ വിലാസമെഴുതി 5 രൂപ സ്റ്റാമ്പ് പതിപ്പിച്ച് 22 x 10 സെന്റീമീറ്റര്‍ വലിപ്പമുള്ള കവര്‍ സഹിതം അപേക്ഷിച്ചാല്‍ താളിക്കാവിലുള്ള ജില്ലാ ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 0497 2709096.
- Log in to post comments