Skip to main content

ഭിന്നശേഷി ദിനത്തില്‍ എക്‌സൈസ് വിമുക്തി മിഷന്റെ ഗോള്‍ ചലഞ്ച്

ലോക ഭിന്നശേഷി ദിനത്തില്‍ പത്തനംതിട്ട ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍  ബിആര്‍സിയുടെയും എക്‌സൈസ് വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ലഹരിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി ഗോള്‍ ചലഞ്ച് നടത്തി. ലോകം ഫുട്‌ബോള്‍ ലഹരി ആഘോഷിക്കുമ്പോള്‍ തങ്ങളും അതിന്റെ ഭാഗമാണെന്ന് വിളിച്ചോതി കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.കുട്ടികളും രക്ഷിതാക്കളും അധ്യാപകരും  ഗോള്‍ ചലഞ്ചില്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികള്‍ കേക്ക് മുറിച്ച് മധുരം പങ്കിടുകയും, സിഗ്‌നേച്ചര്‍ കാമ്പയിനില്‍ പങ്കെടുക്കുകയും ചെയ്തു. പത്തനംതിട്ട ബിപിസി കെ. ആര്‍. ശോഭനയുടെ  അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. അര്‍ജുനന്‍ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ്  മുഖ്യ അതിഥിയായിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റ് കാലാസ്റ്റാര്‍ കബീര്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, പിടിഎ പ്രസിഡണ്ട് ഷാനവാസ്, രേണുക ദേവി, ബിനു പി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
 

date