Skip to main content
ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിൻ്റെ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ   ഐസിഡിഎസ് സെൽ  ജില്ലാതല പ്രോഗ്രാം ഓഫീസർ സി എ ബിന്ദു ക്ലാസെടുക്കുന്നു

ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍: ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വകുപ്പ് പദ്ധതികളുടെ ബോധവല്‍ക്കരണവും കണ്‍വേര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കലും നടന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെയാണ് ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ നടക്കുന്നത്. മെഡികോ ലീഗല്‍ പ്രോട്ടോകോള്‍, എം ടി പി ആക്ട്, വകുപ്പിന്റെ വിവിധ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ ജില്ലാ ജഡ്ജ് ആര്‍ എല്‍ ബൈജു, ഐ സി ഡി എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി എ ബിന്ദു എന്നിവര്‍ ക്ലാസെടുത്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ വനിത ശിശുവികസന ഓഫീസര്‍ പി ദീന ഭരതന്‍, വനിത സംരക്ഷണ ഓഫീസര്‍ ടി സുലജ, ജില്ലാ പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി എം ദിവാകരന്‍, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date