Skip to main content

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 2022-23 വര്‍ഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നതും കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയും ഉളള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുളള അപേക്ഷകള്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ ഡിസംബര്‍ 20 ന് അകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ/മുനിസിപ്പാലിറ്റി/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ബന്ധപ്പെടാം. ഫോണ്‍.  0468 2322712  

date