Skip to main content

നേര്‍ വഴി പദ്ധതി: ജീവിത നൈപുണ്യ പരിശീലന പരിപാടി

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസ് യുവകുറ്റാരോപിതര്‍ക്കായി ജീവിത നൈപുണ്യ പരിശീലനവും നിയമ ബോധവത്കരണ ക്ലാസും ഡിസംബര്‍ ഏഴിന് രാവിലെ 10ന് പത്തനംതിട്ട വൈ.എം.സി.എഹാളില്‍ സബ് ജഡ്ജ് ആന്റ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. ഷംനാദ് ഉദ്ഘാടനം ചെയ്യും. 18നും 30നും ഇടയില്‍ പ്രായമുള്ള കോടതി/പോലീസ് ജാമ്യത്തില്‍ നില്‍ക്കുന്നവരെയും, ജയിലില്‍ നിന്നും പുറത്തിറങ്ങിയവരേയും, കോടതി നല്ലനടപ്പില്‍ വിട്ടവരെയും തുടര്‍ന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതെ കൊണ്ടുപോകുന്നതിനും, ഇവരിലെ കുറ്റകൃത്യവാസന കുറയ്ക്കുന്നതിനും ഇവര്‍ക്ക്  വ്യക്തിത്വവികസനവും, ലക്ഷ്യബോധവും സാധ്യമാക്കണം. ഇതിനായി ജീവിത നൈപുണ്യ പരിശീലനവും നിയമ ബോധവത്കരണ ക്ലാസും നല്‍കി ഇവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രവണത ലഘൂകരിക്കാനും നിയമവിധേയമായതും ആരോഗ്യകരവുമായ ഒരു സാമൂഹ്യ ജീവിതം സാധ്യമാക്കി ഇവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് നേര്‍ വഴി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന സാമൂഹ്യ പ്രതിരോധ നിയമങ്ങളിലൊന്നായ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് 1958 കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് നേര്‍വഴി.

date