Skip to main content
Chemistry International Workshop

മഹാരാജാസില്‍ രാജ്യാന്തര രസതന്ത്ര ശില്‍പ്പശാല സമാപിച്ചു

 

കൊച്ചി: ഫോട്ടോ റെസ്‌പോണ്‍സീവ് പദാര്‍ത്ഥ മേഖലയിലുണ്ടായ മുന്നേറ്റങ്ങളെ കുറിച്ച് മഹാരാജാസ് കോളേജിലെ രസതന്ത്ര പഠന വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര രസതന്ത്ര ശില്‍പ്പശാല സമാപിച്ചു. പ്രമുഖ ശാസ്ത്രജ്ഞരായ ഡോ. തൈഹാ ജൂ, പോഹാങ് സര്‍വകലാശാല, ദക്ഷിണ കൊറിയ, ഡോ. റെയ്ന്‍ക് വാന്‍ ഗ്രോണ്ടെല്ലാ, വിയു സര്‍വകലാശാല, ആംസ്റ്റര്‍ഡാം, ഡോ. ജയന്‍ തോമസ്, സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വകലാശാല, ഡോ. മഹേഷ് ഹരിഹരന്‍, ഐസര്‍, തിരുവനന്തപുരം, ഡോ. സന്തോഷ് ബാബു സുകുമാരന്‍ (എന്‍സിഎല്‍ പുനെ) എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. 45 ഗവേഷണപ്രബന്ധങ്ങള്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുന്നൂറോളം പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എന്‍. ഹിത അധ്യക്ഷത വഹിച്ചു. രസതന്ത്ര വകുപ്പ് മേധാവി ഡോ. കെ.എസ്. മായ, ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. പി.കെ. രവീന്ദ്രന്‍, പ്രൊഫ റീത്ത മാനുവല്‍, ഡോ. എം.എസ്. മുരളി, ഡോ. വിനോദ് കുമാര്‍, ഡോ. ശോഭി ഡാനിയല്‍, ഡോ. ആള്‍സണ്‍ മാര്‍ട്ട് എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനത്തില്‍ കൊച്ചി സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സുനില്‍.കെ. നാരായണന്‍കുട്ടി മുഖ്യാതിഥിയായിരുന്നു.

 

പടം ക്യാപ്ഷന്‍

മഹാരാജാസ് കോളേജ് രസതന്ത്ര പഠന വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര ശില്‍പ്പശാല എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഹിത, ഡോ. കെ.എസ്. മായ, പ്രൊഫ റീത്ത മാനുവല്‍, ഡോ. എം.എസ്. മുരളി, ഡോ. വിനോദ് കുമാര്‍, ഡോ. ശോഭി ഡാനിയല്‍ തുടങ്ങിയവര്‍ സമീപം

date