Post Category
ഓണ്‍ലൈന്‍ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് (കെഐഇഡി) 2022 ഡിസംബര്‍ 15 മുതല്‍ 2023 ജനുവരി 06 വരെ ഓണ്‍ലൈനായി എന്റര്‍പ്രെനര്‍ഷിപ് ഡെവലപ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 1,180 രൂപ കോഴ്‌സ്ഫീ അടച്ചു കീഡിന്റെ വെബ്‌സൈറ്റായ www.kied.info മുഖേന ഡിസംബര്‍ 14ന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍: 0484 2550322, 2532890, 7012 376 994
date
- Log in to post comments