Skip to main content

അധ്യാപക നിയമനം: ഇന്റര്‍വ്യൂ മൂന്നിന്

 

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിന്റെ പരിധിയില്‍ വരുന്ന തേമ്പാമുട്ടം ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജേ്വഷന്‍, സെറ്റ് യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിരമിച്ചവരും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് മൂന്നിന് രാവിലെ 10 ന് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ഗണിതവിഭാഗം ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഗണിതശാസ്ത്രത്തില്‍ ഫസ്റ്റ് ക്ലാസോടെ  പോസ് ഗ്രാജേ്വഷനും നെറ്റും യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ ബയോഡേറ്റ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ആഗസ്റ്റ് മൂന്നിന് രാവിലെ 10 ന് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

പി.എന്‍.എക്‌സ്.3284/18

date